ദുബായിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂളിലെ 130 അധികം വിദ്യാർത്ഥികൾ സൂപ്പർ ഹീറോ ദിനം ആഘോഷിച്ചത് വളരെ വ്യത്യസ്തമായിട്ടാണ്. പൊരിയുന്ന വെയിലത്തു കഷ്ടപ്പെടുന്ന യഥാർത്ഥ ജീവിതത്തിലെ നായകന്മാരായ മുൻസിപ്പാലിറ്റി തൊഴിലാളികളെ സഹായിച്ചുകൊണ്ടാണ് ഇവർ സൂപ്പർഹീറോ ഡേ ആഘോഷിച്ചത്. ഗ്രേറ്റ് രണ്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് അൽത്താർ പാർക്കിലെത്തി തൊഴിലാളികളെ കണ്ടത്.അടുത്ത ഒരു മണിക്കൂർ പാർക്ക് വൃത്തിയാക്കാനും അവർക്കായി നൽകിയ പ്രത്യേക പിക്കുകളും മാലിന്യ സഞ്ചികളും ഉപയോഗിച്ച് മാലിന്യം പെറുക്കാനും ചെലവഴിച്ചു.
ഓരോ വിദ്യാർത്ഥികളും അവർക്ക് ഇഷ്ടപ്പെട്ട സൂപ്പർഹിറോസിന്റെ വസ്ത്രമണിഞ്ഞാണ് പാർക്കിൽ എത്തിയത്.ലേഡി ബുജും സൂപ്പർ വുമനും സൂപ്പർ മാനുമൊക്കെ പാർക്കിൽ കാണാമായിരുന്നു. കളിച്ചും ചിരിച്ചും ഇവർ പാർക്ക് വൃത്തിയാക്കി. എല്ലാം കഴിഞ്ഞ് തൊഴിലാളികൾക്കായി ഒരു പാട്ടും. പൊരിവെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മനസ്സിൽ ഈ കുരുന്നുകൾ കാരണം തണുത്ത മഴപെയ്തിട്ടുണ്ടാവും. ഏതായാലും ചുട്ടുപൊള്ളുന്ന വെയിലത്തു ഒരു മടിയും കൂടാതെ സൂപ്പർ ഡേ ആഘോഷിച്ച വിദ്യാർഥികളാണ് ഇപ്പോൾ യഥാർത്ഥ സൂപ്പർ ഹീറോസ്.
GF dubai