അബുദാബി : ഇത്തിഹാദിന്റെ നെറ്റ്വർക്കിൽ അബുദാബിയിൽ നിന്ന് ജൂൺ 9 മുതൽ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ചെറിയ നിരക്കിൽ തന്നെ ടിക്കറ്റ് കരസ്തമാക്കാം. ജൂലൈ 3 നും സെപ്റ്റംബർ 30 നും ഇടയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ ഇളവ്.
മസ്കറ്റിലേക്കുള്ള ഇക്കണോമി ക്ലാസ് നിരക്ക് 295 ദിർഹം മുതൽ ആരംഭിക്കുമ്പോൾ ബിസിനസ് ക്ലാസ് നിരക്ക് 995 ദിർഹം മുതലാണ്.
ടർക്കിഷ് വിഭവങ്ങൾ ആസ്വദിക്കാനും, ആഡംബര കൊട്ടാരങ്ങൾ കാണാനും യാത്രക്കാർക്ക് 895 ദിർഹം മുതൽ ഇസ്താംബുൾ സന്ദർശിക്കാം. 2,795 ദിർഹത്തിന് ഈഫൽ ടവർ, മോനാലിസയൊക്കെ കാണാൻ ജനപ്രിയ നഗരങ്ങളിലൊന്നായ പരിസിലേക്ക് പറക്കാം.
ഫുട്ബോൾ പ്രേമികൾക്ക് ഇക്കണോമി ക്ലാസിൽ 2,495 ദിർഹം നൽകി മാഞ്ചസ്റ്റർ സന്ദർശിക്കാം. മ്യൂണിക്കിലേക്കുള്ള ഫ്ലൈറ്റ് ഇക്കോണമി ക്ലാസിൽ 2,695 ദിർഹത്തിനും ബിസിനസ് ക്ലാസിൽ 13,995 ദിർഹത്തിനും ആരംഭിക്കുന്നു,
ഗൾഫ് ഫോക്കസ് അബുദാബി



