യുഎഇ: ബിപാർജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രമാകുമെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
അറബിക്കടലിൽ ചുഴലിക്കാറ്റ് വീശുന്ന പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കടലിൽ പോയവരോട് തീരത്തേക്ക് മടങ്ങാൻ നിർദ്ദേശിച്ചതായി നേരത്തെ പറഞ്ഞിരുന്നു.
ചുഴലിക്കാറ്റിനെ നേരിടാനുള്ള രാജ്യത്തിന്റെ സന്നദ്ധത ഉറപ്പാക്കാൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) നേരത്തെ കാലാവസ്ഥ, ഉഷ്ണമേഖലാ അവസ്ഥകൾ സംബന്ധിച്ച സംയുക്ത വിലയിരുത്തൽ ടീമിന്റെ യോഗം ചേർന്നിരുന്നു.
ചുഴലിക്കാറ്റിനെ നേരിടാൻ രാജ്യം സജ്ജമാണെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു , അടുത്ത അഞ്ച് ദിവസത്തേക്ക് യുഎഇയെ ബാധിക്കില്ലെന്നും എൻസിഎം കൂട്ടിച്ചേർത്തു.