സൗദി : വമ്പന്‍ പദ്ധതികള്‍ സജീവമായതോടെ സൗദി അറേബ്യയില്‍ അവസരങ്ങളുടെ പെരുംമഴയാണ്. എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വകാര്യ മേഖലയുടെ ശക്തി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കിംഗ്ഡം വിഷൻ 2030 ന്റെ ഭാഗമായാണ് വൻ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മെഗാ പദ്ധതികൾ പൂർത്തിയാകുമ്പോൾ വരും വർഷങ്ങളിൽ സൗദി ഗവൺമെന്റ് അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, ഗതാഗതം എന്നീ മേഖലകളിൽ വൻ നിക്ഷേപം തുടരും. മാത്രമല്ല, 5G വികസിപ്പിക്കുന്നതിനും ഐടി സേവനങ്ങൾ നവീകരിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർദ്ധിപ്പിക്കുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കും.
അത്കൊണ്ട് തന്നെ നിർമ്മാണം, ഉത്പാദനം, ധനകാര്യം, ഇൻഷുറൻസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിഷിംഗ്, മാനേജ്മെന്റ്, പ്രൊഫഷണൽ സേവനങ്ങൾ നിർമ്മാണം, ഉത്പാദനം, ധനകാര്യം, ഇൻഷുറൻസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിഷിംഗ്, മാനേജ്മെന്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നീ മേഖലകളിലേക്ക് ഡിമാൻഡ് വർദ്ധിക്കും എന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.