പ്രശസ്തനായ ഫ്രഞ്ച് ഡെയർഡെവിൾ ആയ റെമി ലുസിടി ബഹുനില കെട്ടിടങ്ങളുടെ മുകളിൽ നിന്നും സ്നാപ് ചെയ്യുന്നതിനിടെ 721 അടി ഉയരത്തിൽ നിന്നും വീണു മരിച്ചു . വ്യാഴാഴ്ച ഹോങ്കോങ്ങിലെ ട്രെഗുണ്ടർ പാതയിലെ ഉയർന്ന റെസിഡൻഷ്യൽ ബ്ലോക്ക് ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. സംഭവസ്ഥലത്തു വെച്ച് തന്നെ മരണപെട്ടു എന്നാണ് ഹോങ്കോങ്ങിലെ മീഡിയ റിപോർട്ടുകൾ പറയുന്നത് .
ദുബായ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള ബഹുനില കെട്ടിടങ്ങൾ കയറുന്നതിൽ ലുസിടി പ്രശസ്തനായിരുന്നു . ഉയരമുള്ള കെട്ടിടങ്ങളുടെ ഏറ്റവും മുകളിൽ നില്കുന്നത് മുതൽ ജനമനസ്സുകളെ സ്തംഭിപ്പിക്കുന്ന വിഡിയോകൾ വരെ അദ്ദേഹം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കിട്ടിട്ടുണ്ട് . ജൂലൈ 27 നു രാത്രി 7 .30 ഓടെ ടവറിലെ ഒരു പെന്റ്ഹൗസിലെ ജനലിൽ മുട്ടുന്നത് കണ്ടതായി ദൃസാക്ഷികൾ പറഞ്ഞു . സ്കൈസ്ക്രാപ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ വീണതാകാം എന്നും വീഴുന്നതിനു മുൻപ് പുറത്തു കുടുങ്ങിയിരിക്കുമ്പോൾ ആകാം സഹായം അഭ്യർഥിച്ചത് . അദ്ദേഹത്തെ അവസാനമായി കണ്ടവർ രക്ഷിക്കാൻ പോലീസ് നെ വിളിച്ചപ്പോൾ തന്നെ ലുസിടി താഴേക്ക് വീണു മരണ പെട്ടിരുന്നു .