ലണ്ടൻ : ലണ്ടനിലെ ഒരു തെരുവിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാനെ ഡൌൺസിൻഡ്രോം ബാധിച്ച മിസ്ന എന്ന പെൺകുട്ടി അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഉണ്ടായ വികാരനിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുക ആണ് .ശൈഖ് ഹംദാനെ നേരിൽ കണ്ട സന്തോഷം അടക്കാൻ കഴിയാതെ കണ്ണുനീർ പൊഴിക്കുന്ന മിസ്നയെ ഫോട്ടോക്കായി പുഞ്ചിരിക്കാൻ സഹായിക്കുന്ന ശൈഖ് ഹംദാനെ വിഡിയോയിൽ കാണാം .ഒരു രാജകീയ പദവിയിൽ നിന്നുകൊണ്ടുമാത്രമല്ല ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പ്രകൃതക്കാരനായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജനകീയ നായകൻ കൂടിയാണ് ജന മനസ്സിൽ .ചിരിക്കാൻ പാടുപെടുന്ന മിസ്നയുടെ കണ്ണുകൾ പൊത്തി 3 എന്നെന്ന് എണ്ണുമ്പോഴേക്കും ഫോട്ടോയ്ക്കായി പുഞ്ചിരിപ്പിക്കാൻ ഓർമിപ്പിക്കുകയാണ് ശൈഖ് ഹംദാൻ .കണ്ണുകൾ തുറക്കുമ്പോൾ മിസ്ന നൽകുന്ന ചെറുപുഞ്ചിരി ആരാധക മനസ്സിൽ ഇടം പിടിച്ചു.