കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്കാറ്റും മഴയുമാണ് uae യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇനിയുള്ള ഒരാഴ്ച ഇടിയും മിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യത്യസ്ത തീവ്രതയിലായിരിക്കും മഴ ഉണ്ടാവുക.
അറബിക്കടലിൽ നിന്നും ഒമാൻ കടലിൽ നിന്നും രാജ്യത്തേക്ക് ഈർപ്പമുള്ള കാറ്റ് വരുമെന്നും കേന്ദ്രം വ്യക്തമാക്കി. പകൽ താപനിലയിൽ വർധനവുണ്ടാകും. താപനില 47 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. അബുദാബിയിലും ദുബായിലും ബുധനാഴ്ച്ച 43 ഡിഗ്രി സെൽഷ്യസിൽ എത്തും. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയും ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്