കോഴിക്കോട് തിരുവനന്തപുരം ഇത്തിഹാദ് എയർവെയ്സ് സർവീസുകൾ 2024 ജനുവരി ഒന്നു മുതൽ പുനരാരംഭിക്കും. കോവിഡ് നിയന്ത്രണത്തിൽ നിർത്തലാക്കിയ സർവീസുകളാണ് പുനരാരംഭിക്കുന്നത്. ഇതിഹാദ് വെബ്സൈറ്റ് വഴി ടിക്കറ്റും ലഭ്യമാണ്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും 7 സർവീസുകൾ ആരംഭിക്കും.നവംബർ 21 മുതൽ അബൂദബി-കൊച്ചി റൂട്ടിൽ എട്ട് അധിക സർവിസുകളാണ് ഉണ്ടാവുക. സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസ് ഉണ്ടാകും.
ഉച്ചതിരിഞ്ഞ് 2: 40ന് അബുദാബിയിൽ നിന്നും പുറപ്പെടുന്ന എയർവെയ്സ് വൈകുന്നേരം 7: 55നാണ് കോഴിക്കോട് എത്തിച്ചേരുക. തിരിച്ചു കോഴിക്കോട് നിന്ന്9.30 ന് പുറപ്പെടുന്ന വിമാനം അബുദാബിയിൽ 12 :5ന് എത്തിച്ചേരും.
അത്പോലെ അബുദാബിയിൽ നിന്ന് പുലർച്ചെ 2 :55ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരം 8 :35 ന് എത്തും.തിരിച്ച് 9:50ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12:40ന് അബുദാബിയിലെത്തും.