ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടു .കഴിഞ്ഞ രണ്ടു ദിവസമായി ഒമാനിലെ പല പ്രെവിശ്യകളിലും ഇടിമിന്നളോടുകൂടിയ മഴ ആണ് ഉണ്ടായത് .ഒമാനിലെ അൽ ഹജർ മലനിരകളിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ വീഡിയോ ആണ് സമൂഹ മാധ്യ്മകൾ വഴി പുറത്തു വന്നിരിക്കുന്നത് .സ്റ്റോർ സെന്റർ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പിൽ ചെളി നിറഞ്ഞ വെള്ളം കുന്നിൻ മുകളിൽ നിന്നും ഒഴുകി റോഡിലേക്ക് വരുന്നതും ഇതു കണ്ടു ഭീതിയിലായ വണ്ടികൾ യൂ ടേൺ തിരിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതും നിമിഷങ്ങൾക്കകം റോഡ് അപ്രത്യക്ഷമാകുന്നതും വിഡിയോയിൽ കാണാം .
ഗൾഫ് ഫോക്കസ് ഒമാൻ