യൂ കെ യിലെ നോർത്ത് ഡെവോൺ തീരത്തുള്ള ഇൻഫ്രാകൊംബ് തുറമുഖത്ത് കളിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയെ തിരമാലകൾ എടുത്തുകൊണ്ടുപോകുന്ന ദ്രിശ്യങ്ങൾ വൈറൽ ആയി മാറിയിരിക്കുക ആണ് സമൂഹ മാധ്യമങ്ങൾ വഴി .കഴിഞ്ഞ ആഴ്ച ആണ് നോർത്ത് ടെവൻ കൌൺസിൽ പങ്കിട്ട വിഡിയോയിൽ ഉയർന്ന വേലിയേറ്റ സമയത്ത് റെയിലിങ്ങിന് സമീപം കുട്ടികൾ കളിക്കുന്നത് കാണാം .പെട്ടന്ന് വലിയൊരു തിരമാല വന്നു ഒരു പെൺകുട്ടിയെ എടുത്തുകൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം, ശക്തമായ തിരമാലകളിൽ അവൾ നീന്തി രക്ഷപെടാൻ പാടുപെടുന്നതും ചുറ്റുമുള്ളവർ എന്തുചെയ്യണമെന്നറിയാതെ നിൽകുമ്പോൾ കാഴ്ചക്കാരിൽ ഒരാൾ ഓടിച്ചെന്നു സുരക്ഷിത സ്ഥാനത്തേക്ക് അവളെ വലിച്ചിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ് .