ഭാരത മണ്ണിനു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 77 വര്ഷം തികയുന്നു .ചെങ്കോട്ടയിൽ ഇന്ത്യൻ പ്രെധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി . 1947 ൽ ഓഗസ്റ്റ് 15 ഇന്ത്യൻ ചരിത്രത്തിലെ ഒരു ചരിത്ര നാഴിക കല്ലാണ് .ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും പ്രേതിഷേധിക്കുകയും ജീവൻ പോലും നൽകുകയും ചെയ്ത എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ പ്രധാനമന്ത്രി ആദരിച്ചു .അവരുടെ അർപ്പണബോധവും സഹിഷ്ണുതയും ഈ ദിവസം ഓര്മിക്കുകയും ആഘോഷിക്കുകയും ചെയുന്നു വെന്നു അദ്ദേഹം പറഞ്ഞു .
രാജ്യം ഉടനീളം ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ് .രാജ്യത്ത് വിദ്യാർഥികളുടെ കലാപരിപാടികളും ഘോഷയാത്രകളും നടന്നു .സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു യു എ യി ലെ ഇന്ത്യൻ വംശജർ നിരവധി ആഘോഷപരിപാടികൾ നടത്തി .ദുബൈയിലെ ബുർജ്ഖലീഫയിൽ ഇന്ത്യയുടെ ത്രിവർണ നിറങ്ങൾ ജ്വലിച്ചു .ഇന്ത്യൻ മണ്ണിനു സ്വാതന്ത്ര്യം ലഭിച്ച അതെ വര്ഷം പാകിസ്ഥാൻ മണ്ണിലും സ്വാതന്ത്ര്യം ലഭിച്ചതിനാൽ അവരും ഈ ദിവസം ആഘോഷിക്കുക ആണ് .



