ദുബൈ :മറ്റൊരു വാഹനത്തെ അപകടകരമായി ഓവർടേക്ക് ചെയ്തതിനു ദുബൈ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു .തിരക്കേറിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനമോടിക്കുന്നയാൾ വളരെ അശ്രദ്ധയോട് കൂടി വാഹനമോടിക്കുന്ന വിഡിയോ പുറത്തു വിട്ടിരിക്കുക ആണ് ദുബൈ പോലീസ് . പൊതുനിലവാരവും റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളും ലംഘിക്കുന്ന പെരുമാറ്റത്തിനു ഡ്രൈവറുടെ ലൈസെൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ അടിച്ചു .ആരും നിയമത്തിനു അതീതരല്ലെന്നു മേജർ ജനറൽ അൽ മസ്റൂയി പറഞ്ഞു
ഗൾഫ് ഫോക്കസ് ദുബായ്



