ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തന്റെ ഇഷ്ടവിനോദ സന്ദര്ശനമായ യോർക്ഷയറിലെ അദ്ദേഹത്തിന്റെ സമീപകാല വേട്ടയാടൽ യാത്രയിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കിട്ടത് . യോർക്ക്ഷെറിലെ ഒരു ദിനം യാത്ര സംഗത്തിനൊപ്പം മനോഹരമായ ലാവെൻഡർ വയലിൽ നിൽക്കുന്ന ചിത്രങ്ങൾ തുടങ്ങി ,ഷൂട്ട് ചെയുന്ന ഫോട്ടോസ് വരെ അദ്ദേഹം പങ്കിട്ടുണ്ട് .മറ്റൊരു ചിത്രത്തിൽ ഷെയ്ഖ് ഹംദാനും അദ്ദേഹത്തിന്റെ ഇരട്ടകുട്ടികളുമായി കൈകോർത്തു നിൽക്കുന്ന ചിത്രങ്ങളും, വേട്ടയാടുന്ന കൂടുതൽ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട് .ചിത്രങ്ങൾ അദ്ദേഹത്തിന്റെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു . യൂ എ ഇ രാജകുടുംബഅംഗങ്ങൾ ഇഷ്ടപെടുന്ന വേട്ടയാടൽ കേന്ദ്രങ്ങളിൽ ഒന്നാണ് യോർക്ക്ഷെയർ .
ഗൾഫ് ഫോക്കസ് ദുബായ്