രണ്ടു മാസത്തെ വേനലവധിക്ക് ശേഷം തിങ്കളാഴ്ച രാവിലെ ദുബായിലെ സ്കൂളുകൾ തുറന്നു .നീണ്ട അവധിക്കു ശേഷം സ്കൂളുകളിലേക് മടങ്ങിയ വിദ്യാർഥിയ്ക്കൽ ആവേശഭരിതരായി ആണ് സ്കൂളുകളിലേക് എത്തിയത് .വിദ്യാർഥികൾക്കായി വിപുലമായി അലങ്കരിച്ച ഫോട്ടോ ബൂത്തുകൾ സ്കൂളുകൾ ഒരുക്കിയിരുന്നു .
വിദ്യാർഥികൾ മനോഹരമായി അലങ്കരിച്ച ഫോട്ടോ ബൂത്തുകളിൽ രസകരമായ വെൽക്കം ബാക് പ്രോപ്പുകൾ ഉപയോഗിച്ച് അവർ സുഹൃത്തുക്കളുമായി ഫോട്ടോകൾ എടുത്തു .
നീണ്ട അവധിക്കു ശേഷം സുഹൃത്തുക്കളെ കണ്ട സന്തോഷത്തിൽ വിദ്യാർഥികൾ അവരുടെ അവധിക്കാല അനുഭവങ്ങലും കഥകളും ആവേശത്തോടെ പങ്കു വെക്കുക ആയിരുന്നു .അതെ സമയം ഏറെ നാളുകൾക്ക് ശേഷം ക്ലാസ് മുറികളും വരാന്തകളും കുട്ടികളാൽ നിറഞ്ഞതോടെ സ്കൂളുകളിൽ വീണ്ടും ജീവൻ തുടിപ്പുകൾ ഉണ്ടായെന്നു സ്കൂൾ പ്രിസിപൽ മാർ പറഞ്ഞു .അക്കാഡമിക് കലണ്ടറിലെ ഏറ്റവും ധൈർഘ്യമേറിയ അവധിയായിരിക്കുന്നു ഇതെന്നും അതുകൊണ്ടു തന്നെ അവധിക്കു ശേഷം അവരെ കാണുമ്പോൾ വളരെ സന്തോഷവാന്മാർ ആണ് തങ്ങളെന്നും പ്രിൻസിപ്പൽമാർ പറഞ്ഞു .
ഗൾഫ് ഫോക്കസ് ദുബായ്