അബുദാബി :ദിവസേനയുള്ള ഹണ്ടിങ് ,ഷൂട്ടിംഗ് ,കുതിരസവാരി പ്രേദര്ശനം എന്നിവ ഉൾകൊള്ളുന്ന ,ഒരാഴ്ച നീണ്ടുനിൽക്കുന്ന അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻറ് ഇക്യുസ്ട്രിയൻ എക്സിബിഷൻ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ചു .
അൽ ദെഫ്രാ മേഖലയിലെ ഭരണാധികാരിയുടെ പ്രീതിനിധിയും എമിരേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബിന്റെ പ്രെസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷകർതൃത്വത്തിൽ നടക്കുന്ന അടിഹെക്സിന്റെ 20 മെത് പതിപ്പ് സുസ്ഥിരതയും പൈതൃകവും പുനർജന്മ അഭിലാഷം എന്ന പ്രേമേയം ഉൾകൊള്ളുന്നു . സെപ്റ്റംബർ 2 മുതൽ 8 വരെ എമിരേറ്റ്സ് ഫാൽകണേഴ്സ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന എക്സിബിഷനിൽ നാഷണൽ ആൻഡ് ഇന്റർനാഷണൽ ആളുകളെ ഉൾപ്പെടുത്തുന്നു .1200 ൽ അധികം പ്രേദര്ശകരും ബ്രാൻഡുകളും പങ്കെടുക്കുന്നു .150000 തിലധികം സന്ദർശകരെ ആകർഷിക്കുന്ന ഇവന്റിൽ 11 വ്യവസായ മേഖലകൾ ഉണ്ട് .
ഗൾഫ് ഫോക്കസ് അബുദാബി