ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി രാജ്യത്തെ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് നിവാസികൾക്ക് അറിയിപ്പ് നൽകി .ആപ്പിൾ ഐഫോൺ 12 ന്റെ ചില സുരക്ഷാ ആശങ്കകളാണ് ഇത്തരത്തിലുള്ള പ്രസ്‌താവന ഇറക്കാൻ കാരണം ആയത് .,ചില മൊബൈൽ ഫോൺ മോഡലുകൾ ഉപയോഗിക്കുന്നത് എങ്ങനെ സുരക്ഷിതമല്ലെന്ന് സമീപകാല മാധ്യമ റിപോർട്ടുകൾ എടുത്തുകാണിച്ചതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ് അതോറിറ്റി നൽകിയത് .യു എ യിലെ മൊബൈൽ ഫോണുകൾക്കുള്ള ഉയർന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്ന് TDRA പറഞ്ഞു .കൂടാതെ ഉപയോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുനല്കുന്നതിനു ഇലക്ട്രോ മാഗ്നെറ്റിക് ഗ്യാരണ്ടീ കണക്കിലെടുത്തുമാണ് എന്ന് TDRA വ്യക്താമാക്കി .അതുപോലെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളും അംഗീകരിച്ചതായി TDRA സ്ഥിതീകരിച്ചു . അറബി ,ഇംഗ്ലീഷ് ,ഹിന്ദി എന്നി മുന്ന് ഭാഷകളിൽ ആണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .
ഗൾഫ് ഫോക്കസ് അബുദാബി



