അബുദാബി : പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയുടെ അംബാസിഡർ തുർക്കി ബിൻ അബ്ദുല്ല അൽ ദഖീലിനു “സായിദ് രണ്ടാം മെഡൽ സമ്മാനിച്ചു . സൗദി അംബാസിഡറെ ഇന്ന് അബുദാബിയിൽ സ്വീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബുല്ല ബിൻ സായിദ് അൽ നഹ്യാൻ മെഡൽ സമ്മാനിച്ചു .എല്ലാ ഡൊമൈനുകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം വികസിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പ്രെശംസിച്ചുകൊണ്ട് ഷെയ്ഖ് അബ്ദുല്ല സൗദി അംബാസിഡറോട് ആശംസകൾ അറിയിച്ചു .അതുപോലെ യൂ എ ഇ സൗദി ബന്ധത്തിന്റെ ആഴം എടുത്തുകാണിച്ചുകൊണ്ട് അംബാസിഡർ അൽ ദഖിൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു .
ഗൾഫ് ഫോക്കസ് അബുദാബി