റിയാദ് : സൗദി അറേബ്യായുടെ 93 ആം ദേശിയ ദിനത്തോട് അനുബന്ധിച്ചു രാജ്യം പുതിയ ചാനൽ ആരംഭിക്കുന്നതായി റിപ്പോർട്ട്. “സൗദി നൗ “എന്ന പേരിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്തവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യുസഫ് അൽദോസരിയാണ് വ്യക്തമാക്കിയത് .
ഇത് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ചാനൽ പാക്കേജിന്റെ ഭാഗമാണെന്നും എല്ലാ ഔദ്യോഗിക വിനോദപരിപാടികളും പ്രേവര്തനകളും പ്രേക്ഷേപണം ചെയ്യുന്നതിനുള്ള ഔദ്യോഗിക ചാനലായി ഇത് മാറുമെന്നും മന്ത്രി അറിയിച്ചു .സൗദി നൗ എന്ന ചാനൽ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കവും റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി പൂർത്തിയാക്കിയതായി സൗദി റേഡിയോ ആൻഡ് ടെലിവിഷൻ കോര്പറേഷൻ സിഇ ഓ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരീതി അറിയിച്ചു .രാജ്യത്തു നടക്കുന്ന ഇവെന്റുകൾ ,ആഘോഷങ്ങൾ ,സംഭവങ്ങൾ അതിലൂടെ കാഴ്ചക്കാർക്ക് സമർപ്പിക്കുമെന്നും ഇവെന്റുകൾ നേരിട്ട് കവർ ചെയ്യാൻ സമയം അനുവദിക്കുകയും സോഷ്യൽ നേടി വർക്കിംഗ് പ്ലാറ്റുഫോമുകളുമായി സംയോജിച്ചു ഏറ്റവും വലിയ വിഭാഗത്തിലെത്താനും പ്രേക്ഷകരുമായി ആശയവിനിമയം നടത്തുമെന്നും സി ഇ ഓ വെക്തമാക്കിയിട്ടുണ്ട്
ഗൾഫ് ഫോക്കസ് സൗദി