ഇതെന്തിന്റെ തിരക്കാണെന്നു മനസ്സിലായോ .ഇത്തരത്തിലുള്ള തിരക്ക് സാധാരണ നമ്മൾ കാണാറ് നമ്മൂടെ നാട്ടിലെ ബിബീറിന്റെ മുന്നിൽ ആണ് .എന്നാൽ ഇത് അതല്ല . ഇറങ്ങാൻ പോകുന്ന ഐഫോൺ 15 പ്രൊ മാക്സ് വാങ്ങാൻ പോകുന്നവരുടെ തിരക്ക് ആണിത് . പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പ് നൂറുകണക്കിന് ആളുകൾ ക്യ നിൽക്കാൻ തുടങ്ങിയതിനെ തുടര്‍ന്നു ദുബായ് മാളിലെ ആപ്പിൾ സ്റ്റോർ ബാരിക്കേഡ് ചെയ്തു .
ഐഫോൺ 15 സെപ്തംബര്‍ 22 വെള്ളിയാഴ്ച യു എ ഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ അവതരിപ്പിക്കുന്നുണ്ട് .
ഷോപ്പിംഗ് നടത്തുന്നവരോട് പിന്നീടുള്ള തീയതികളിൽ വരാനോ ഓണ്‍ലൈനിൽ ബുക് ചെയ്യാനോ മാളിലെ സെക്യൂരിറ്റി ഗാർഡ് പറയുന്നുണ്ട് . എന്നാൽ അതൊന്നും ആരും വകവെക്കാതെ ഐഫോൺ 15 വേണ്ടി കാത്ത് നിൽക്കുകയാണ് .മനുഷ്യന്റെ ആഗ്രഹങ്ങൾ എന്നും കൂടി കൊണ്ടെ ഇരിക്കുകയുള്ളൂ .പുതിയതിറങ്ങുന്നതിനനുസരിച്ചു അത് സ്വന്തമാക്കാൻ ആളുകൾ നെട്ടോട്ടമോടുകയാണ് .അങ്ങനെ പുതിയതിനെ സ്വന്തമാക്കാൻ മണിക്കൂറുകൾ ചിലവഴിയ്ക്കാനും മനുഷ്യൻ തയ്യാറാണ് . അതുപോലെ തന്നെ ആദ്യദിവസം തന്നെ ഫോൺ ലഭിക്കാൻ 1000 ദിർഹം അധികം നൽകാനും ജനം തയ്യാറാണ് . ദുബൈ എല്ലായിപ്പോഴും സാങ്കേതിക വിദ്യ പ്രേമികളുടെ ഒരു കേന്ദ്രമാണ് അതുകൊണ്ട് തന്നെ ഐഫോൺ 15 പ്രൊ ആദ്യമായി അനുഭവിക്കാൻ ആളുകൾ പ്രീമിയം അടക്കാൻ വരെ തയ്യാറാണ് എന്നാണ് കേൾക്കുന്നത്