സൗദി അറേബ്യയയുടെ 93 ആം ദേശിയ ദിനത്തിൽ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നിരുന്നു .ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു സാഹോദര്യ ബന്ധം കാണിക്കുന്ന ഒരു മനോഹര വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത് .വിഡിയോയിൽ പറയുന്ന അറബി വോയിസ് ഓവറിൽ പറയുന്നത് ഇങ്ങനെ ആണ് ,യുണൈറ്റഡ് അറബ് എമിറേറ്റ്സ് സൗദി അറേബ്യായുടെ ഹൃദയത്തിൽ നിൽക്കുന്ന അല്ലെങ്കിൽ ഒന്നിച്ചു നില്കുന്നു എന്നും പരസ്പരം സഹകരിക്കുമെന്നു വിശ്വസിക്കുന്നു എന്നുമാണ് പറയുന്നത് .മനോഹരമായ വീഡിയോക്കൊപ്പം പ്രസിഡന്റ് സൗദി ഭരണാധികാരിയെ അഭിനന്ദിക്കുന്നുണ്ട് .സൗദിയുടെ ദേശിയ ദിനത്തിൽ സൗദി അറേബ്യായെയും ,അവിടുത്തെ രാജാവ് ,കിരീടാവകാശി എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു .കൂടാതെ രണ്ടു സഹോദര രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും സ്നേഹത്തിനും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു എന്നും ശൈഖ് മുഹമ്മദ് പറഞ്ഞു