ചില മരണ വാർത്തകൾ അങ്ങനെയാണ് .ഒരിക്കലും മറക്കാൻ കഴിയാതെ നൊമ്പരമായി അവിടെ കിടക്കും. ജോലിക്കായി മൂന്നാമത്തെ വിസിറ്റിംഗ് വിസയിൽ എത്തി മരണം ഏറ്റുവാങ്ങിയ യുവാവിനെ കുറിച്ച് പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മരണപെട്ടവരിൽ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു .ജീവിത ഉപാധി തേടി പ്രവാസ ലോകത്തെത്തിയ ഒരു പാവം മനുഷ്യൻ. രണ്ടു തവണ വിസിറ്റിംഗ് വിസയിൽ വന്നിട്ടും ജോലിയാകാതെ ഏറെ വിഷമിച്ചിരിക്കുകയായിരുന്നു. രണ്ടാമത്തെ വിസിറ്റിംഗ് വിസ തീരാനിരിക്കെ ആണ് ഒരു ജോലി സാധ്യത ഒത്തുവന്നത്. അപ്പോഴേക്കും മൂന്നാമതൊരു വിസിറ്റിംഗ് വിസ കുടി എടുക്കേണ്ടി വന്നു ആ ജോലിക്ക്. മൂന്നാമത്തെ വിസിറ്റിംഗ് വിസയെടുത്തിട്ട് 3 ദിവസം മാത്രായിരുന്നുള്ളൂ. വിധി മറ്റൊന്നായിരുന്നു…മരണം അദ്ദേഹത്തെ മറ്റൊരു ലോകത്തെക്കു കൂട്ടികൊണ്ട് പോയി. വളരെ നിസഹായതെയോടെ മാത്രം കേട്ടിരിക്കാവുന്ന ഒരു മരണ വാർത്ത. ഒരുപാട് സ്വപ്നങ്ങൾ കണ്ടാകും ഓരോ പ്രവാസിയും ഫ്ലൈറ്റ് കേറുന്നത്.
ഫേസ്ബുക് കുറിപ്പിന് താഴെ ഒരുപാട് പേർ യുവാവിന് ആദരാജ്ഞലികൾ അർപ്പിച്ചിട്ടുണ്ട് .യുവാവിന്റെ കുടുംബത്തിന് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം സർവസൃഷ്ടാവ് നൽകട്ടെ എന്നും ആ കുടുംബത്തിനു വേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണം എന്നും അഷ്റഫ് താമരശ്ശേരി കുറിപ്പിൽ പറയുന്നു.