അൽ ഫലാഹ് മരുഭൂമിയിൽ 150 പൂച്ചകളെ ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയതിനെ തുടർന്ന് അബുദാബി പോലീസ് അന്വേഷണം ആരംഭിച്ചു
വെള്ളിയാഴ്ച രാവിലെ അൽ ഫലാഹ് പ്രേദേശത്തു ധാരാളം പൂച്ചകൾ ദാഹിച്ചു വലഞ്ഞു ഭക്ഷണം തേടുന്നത് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിന് വിവരം അറിയിക്കുക ആയിരുന്നു .എന്നാൽ പൂച്ചകളിൽ 62 പൂച്ചകൾ ചത്തുവെന്നും ബാക്കി 90 പൂച്ചകൾ അതിജീവിച്ചു എന്നും രക്ഷപ്രവർത്തകർ പറഞ്ഞു .ചത്ത പൂച്ചകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രെചാരിച്ചിരുന്നു .ഇതിനെ തുടർന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട് ഡിപ്പാർട്മെന്റിന് റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചതായും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു .
ചത്ത ഓരോ പൂച്ചകളുടെയും മൈക്രോചിപ് നമ്പറുകൾ രേഖപെടുത്തിയിട്ടുണ്ടെന്നും ഉപേക്ഷിക്കപ്പെട്ട മറ്റേതേൻകിലും പൂച്ചകളെ കണ്ടത്താൻ തിരച്ചിൽ നടത്തുന്നുണ്ടെന്നും രക്ഷപ്രവർത്തകർ പറഞ്ഞു .
അതെ സമയം അബുദാബിയിലെ 6 വെറ്റിനറി ക്ലിനിക്കുകൾ അതിജീവിച്ച പൂച്ചകൾക്ക് സൗജന്യ ചികിത്സ വാക്ദാനം ചെയ്തിട്ടുണ്ട് .രക്ഷപെട്ട പൂച്ചകളെ വാങ്ങുന്നതിനായും രക്ഷപ്രവർത്തനത്തിൽ പങ്കുചേരാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ആളുകൾ വന്നിരുന്നു .
മൃഗങ്ങളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്താൽ 800555 എന്ന നമ്പറിൽ അറിയിക്കാൻ ഡിഎംടി പബ്ലിക് നോട് പറഞ്ഞു