സ്വർണം പൂശിയ കാറു മുതൽ വാച്ച് വരെ ദുബായ് നഗരത്തിൽ തിളങ്ങി നിന്നിട്ടുണ്ട് .എന്നാൽ സ്വർണം കൊണ്ട് നിർമിച്ച ഒരു ബ്രിട്ടീഷ് റേസിംഗ് സൈക്കിൾ ന്റെ വില കേട്ടോ ?1 .5 മില്യൺ ദിർഹമാണ് .അതായതു ആഡംബര കാറുകളുടെ രാജാവായ റോൾസ് റോയ്സിനേക്കാളും വില ഉണ്ട് .
റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ റോമൈസാൻ ഗോൾഡ് ആൻഡ് ജ്വലറി ദുബായിൽ നിർമിച്ച ഈ സൈക്കിൾ ഏകദേശം 4 കിലോ സ്വർണം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് .ഇതിനു 7 കിലോ ഭാരമാണ് ഉള്ളത് . ഈ ഒരു സൈക്കിൾ രൂപകൽപന ചെയ്യാനും വികസിപ്പിക്കാനും ഏകദേശം 20 ജീവനക്കാർ 6 മാസം എടുത്തു എന്ന് അൽ റൊമൈസാൻ ചീഫ് ഡിജിറ്റൽ ഓഫീസർ മുഹമ്മദ് അബ്ബാസി പറഞ്ഞു .
ഷാർജ എക്സ്പോയിൽ അടുത്തിടെ നടന്ന വാച്ച് ആൻഡ് ജ്വലറി ഷോയിൽ സൈക്കിൾ പ്രദർശനത്തിന് വെച്ചിരുന്നു ഇത് സന്ദർശകരെ വിസ്മയിപ്പിക്കുകയും ചെയ്തു .
ദുബൈയിൽ ഇപ്പോൾ ഇത് വില്പനക്ക് വെച്ചിരിക്കുക ആണ് .ഇത് ആർക്കും വാങ്ങാമെന്നും അതുപോലെ ഒരാളുമായി ഇപ്പോൾ കരാർ ഉറപ്പിച്ചിരിക്കുക ആണെന്നും അബ്ബാസി പറഞ്ഞു .
സൈക്കിൾ ന്റെ ടയറുകളും ബ്രേക്കുകളും സീറ്റുകളും സ്വർണം കൊണ്ട് നിർമിച്ചതല്ലന്നും അദ്ദേഹം പറഞ്ഞു