ദുബായ്: യു എ ഇ നിവാസികൾക് പരിധിയില്ലാത്ത യാത്രകൾക്കായി ഒരു ദിവസത്തേക് സ്വജന്യ ബൈക്ക് യാത്ര അവസരം.
ജൂൺ10 നു ദുബായ് നിവാസികൾക്കായാണ് സ്വജന്യ സഫാരി ലഭിക്കുക .ഒറ്റ യാത്ര 45 മിനിറ്റിൽ കവിയില്ലകിൽ എമിറേറ്റീസിലെ 186 ഡോക്കിങ് സ്റ്റേഷനുകളിൽ പരിധിയില്ലാത്ത യാത്രകൾക്കായി സ്വജന്യ ബൈക്ക് സഫാരി വാക്ദാനം ചെയ്യുകയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിട്ടിയും (ആർ ടി എ )യും കരീം ബൈക്‌സും .
പരിസ്ഥിതി സ്വഹൃദ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക പരിസ്ഥിതി അനുബന്ധിച്ച ജൂൺ 10 നു ആയിരിക്കും ഈ സ്വജന്യ സവാരി യാത്ര .
ഹോം സ്ക്രീനിലെ ഗോ വിഭാഗത്തിന് താഴയുള്ള ബൈക്ക് തിരഞ്ഞെടുത്ത ഉപഭോക്താക്കൾക് കരീം ആപ്പ് വഴി സ്വജന്യ റൈഡുകൾ നേടാനാകും . ഉപഭോക്താക്കൾക് 24 മണിക്കൂർ അക്സസ്സ് നൽകുന്ന ഫ്രീ എന്ന കോഡ് ഉപയോഗിച്ചു ഒരു ദിവസത്തെ പാസ് തിരഞ്ഞെടുക്കാനും സ്വജന്യ യാത്ര പ്രേയോജനപ്പെടുത്താനും കഴിയും. പങ്കെടുക്കുന്നവർ അവരുടെ കാർഡ് വിശദാംശങ്ങൾ നൽകേണ്ടതുണ്ട് ,എന്നാൽ നിരക് ഈടാക്കില്ല .
ആർ ടി എ കമ്മ്യൂണിറ്റി ഗ്രൂപ്പകളെ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കാനും ഒഴിവുസമയങ്ങളിലും ,വ്യായമസമയങ്ങളിലും ഫ്ലെക്സിബിൾ മൊബിലിറ്റി മാർഗങ്ങൾ ഉപയോഗിക്കാനും പ്രോത്സാഹിച്ചു .



