അബുദാബി : യു എ ഇ യിലെ അപകടസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
നിയമലംഘനത്തിന് 1000 ദിർഹം പിഴയുണ്ടാകുമെന്നും പോലീസ് പറഞ്ഞു .
അപകടം സംഭവിച്ച സ്ഥലത്തോ ,തീപിടിത്തംമുണ്ടായ സ്ഥലങ്ങളിലോ ഒത്തുകൂടാൻ കാഴ്ചക്കാരെ അനുവദിക്കില്ല .
പോലീസ്,സിവിൽ ഡിഫെൻസ്,ആംബുലെൻസ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ഈ രീതി തടസപ്പെടുത്തുന്നതിനാൽ ആണ് ഇത്തരത്തിലുള്ള നടപടി .
അപകടസ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനുള്ള പിഴ ഇതിലും കഠിനമാണ് .പീനൽകോഡിന്റെ ആർട്ടിക്കിൾ 197 പ്രകാരം ട്രാഫിക് അപകടങ്ങൾ ചിത്രീകരിക്കുന്നതും ഫോട്ടോകൾ , പ്രെസിദ്ധികരിക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കിടുന്നതും കുറ്റകൃത്യമായി കണക്കാക്കുമെന്നും പോലീസ് അതോറിറ്റി അറിയിച്ചു.ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച് റോഡപകടകൾ ചിത്രീകരിച്ചാൽ 1,50000 ദിർഹം പിഴ വരെ ചുമത്തുമെന്നാണ് അറിയിപ്പ് .
ഗൾഫ് ഫോക്കസ് അബുദാബി



