പലസ്തീൻ ഇസ്രായേൽ സംഘർഷത്തിൽ മരിച്ചവർ നിരവധി . ഗെസാ രക്തക്കളമായി മാറിയപ്പോൾ ആശുപത്രികളിലെ മോർച്ചറികളും മറ്റും മൃതുദേഹങ്ങൾ കൊണ്ട് നിറഞ്ഞൊഴുകി . കൊല്ലപ്പെട്ടവരുടെ മൃതുദേഹങ്ങൾ സൂക്ഷിക്കാൻ അവശേഷിച്ചത് ഐസ് ക്രീം ഫ്രീസർ ട്രക്കുകൾ . സെമിത്തേരികളിൽ അടക്കാൻ സ്ഥലമില്ലാതായി . മരണത്തിനു കീഴടങ്ങിവർക്കു പോലും അന്തിയുറങ്ങാൻ ഒരു ഇടമില്ലാത്ത ഒരു അവസ്ഥ .
ഐസ്ക്രീം കോണുകൾ നുണയുന്ന പുഞ്ചിരിക്കുന്ന മുഖമുള്ള കുട്ടികളുടെ പരസ്യചിത്രങ്ങൾ കാണിക്കുന്ന ഐസ് ക്രീം ട്രക്കുകൾ നിരനിരയായി നില്കുന്നു . അതിനകത്തോ തണുത്ത മരവിച്ച ഒരു കൂട്ടം ജഡങ്ങൾ . നിസ്സഹായതെയോടെ അതിനു ചുറ്റും നിൽക്കുന്ന കുറെ പേർ . ഗസ ഒഴിയണമെന്നുള്ള ഇസ്രായേൽ തീരുമാനം കൂടുതലായും കടുപ്പിച്ചാൽ ആശുപത്രികളിൽ ഗുരുതര അവസ്ഥയിൽ കഴിയുന്ന ഒരു കൂട്ടം ആളുകളെ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന ആശുപത്രി ജീവനക്കാർ . ആക്രമണത്തിൽ പരിക്കേറ്റ ഒരു കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന ഒരാൾ . ആ കുഞ്ഞിന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ടു , ഇനി ആ കുടുംബത്തിൽ അവശേഷിക്കുന്നത് ആ കുഞ്ഞു ജീവൻ മാത്രം . അങ്ങനെ ഗസക്കു പറയാൻ ഒരായിരം കഥകൾ ബാക്കി . ഇനി ഒരു യുദ്ധം താങ്ങാൻ ആ നിരപരാധികൾക്ക് കഴിയില്ല . സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യപെടുമ്പോഴും അക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു . എവിടേക്കെന്നോ എങ്ങോട്ടെന്നോ ലക്ഷ്യമില്ലാതെ ഗാസ ഒഴിയുകേ ആണ് …