സ്മാർട്ട് ടെക്നോളജിയിൽ വലിയ രീതിയിൽ മാറ്റം സംഭവിച്ചിരിക്കുക ആണ് ദുബൈയിൽ . ഓരോ ദിവസം കൂടുമ്പോഴും പുതിയ പുതിയ മാറ്റങ്ങൾ കൊണ്ടുവരുക ആണ് ദുബായ് . ഇതാ ഇപ്പോൾ താമസക്കാരുടെ സുരക്ഷാ വർധിപ്പിക്കാൻ വേണ്ടി ദുബൈ പോലീസ് പുതിയൊരു പദ്ധതി ആരംഭിക്കാൻ പോകുക ആണ് . ഡ്രൈവറുടെ സഹായം ഇല്ലാത്ത പട്രോളിംഗ് വാഹനങ്ങൾ ദുബൈ പോലീസ് നിരത്തിലിറക്കാൻ ലക്ഷ്യമിടുന്നത് . മണിക്കൂറിൽ ഏഴു കിലോമീറ്റർ വേഗതയിൽ ആകും ഇത് സഞ്ചരിക്കുക . അതുപോലെ തന്നെ ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ പ്രവർത്തിക്കാൻ ഇതിനു കഴിയും . ജൈടെക്സ് സാങ്കേതിക മേളയിൽ ആണ് ദുബൈ പോലീസ് ഈ ഒരു സംവിധാനം അവതരിപ്പിച്ചത് . സ്മാർട്ട് ടെൿനോളജിയും നിർമിത ബുദ്ധിയും ഉപയോഗിച്ചാകും ഇതിന്റെ പ്രവർത്തനം . 360 ഡിഗ്രി നിരീക്ഷണ സംവിധാനങ്ങളുള്ള ക്യാമറകൾ ഈ വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വാഹനത്തിന്റെ പരിധിയിൽ വരുന്ന എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടന്നാൽ അത് ക്യാമറക്ക് പിടിച്ചെടുക്കാൻ കഴിയും . മാത്രമല്ല പ്രതികളുടെ മുഖവും വാഹന നമ്പറും കൃത്യമായി പകർത്താൻ ഇതിനു കഴിയും .