കഴിഞ്ഞ ദിവസം ഷാർജയിൽ ഉണ്ടായ തീപിടുത്തതയിൽ നിന്നും തന്റെ കുടുംബത്തെ രക്ഷിച്ചിരിക്കുക ആണ് 10 വയസുകാരൻ ആയ എമിറാത്തി ബാലൻ. അഹമ്മദ് ഹൈതം അഹമ്മദ് അൽ നഖ്ബി എന്ന ബാലൻ ആണ് ഈ ധീര പ്രവർത്തി ചെയ്തത്. ബുധനാഴ്ച രാത്രി ഉറങ്ങികിടക്കുക ആയിരുന്ന കുട്ടിക് കത്തുന്ന എന്തോ സ്മെൽ അടിച്ചതിനെ തുടർന്ന് പിതാവിനെ അറിയിക്കുക ആയിരുന്നു. തന്റെ സഹോദരന്മാർ കിടക്കുന്ന റൂമിലെ എയർ കണ്ടിഷനിൽ ഷോർട് സർക്യൂട്ട് കാരണം തീ കത്തി പടരുക ആയിരുന്നു.ഉടൻ തന്നെ 8 ,9 വയസുള്ള ഉറങ്ങി കിടക്കുക ആയിരുന്ന സഹോദരൻമാരെ അവിടെ നിന്നും ഒഴിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ കൃത്യമായ ഇടപെടൽ കാരണം വലിയൊരു അപകടം ആണ് അവിടെ നിന്നും ഒഴിവായത്. നിമിഷങ്ങൾകകം കുട്ടികൾ കിടന്നിരുന്ന റൂം പൂർണമായും കത്തിനശിച്ചു. ഫയർ അലാറം സംവിധാനമുള്ളതിനാൽ ഉടൻ തന്നെ അവിടെ സിവിൽ ഡിഫെൻസ് സംഘം എത്തിച്ചേരുകയും വീടിന്റെ മറ്റു ഭാഗങ്ങിലേക്കു തീ പടരുന്നത് തടയുകയും ചെയ്തു. തന്റെ മകന്റെ ജാഗ്രതയോടുള്ള പ്രതികരണത്തെ കുറിച്ച് അഭിമാനത്തോടെ പറയുക ആയിരുന്നു ആ പിതാവ്. മകന്റെ പെട്ടെന്നുള്ള ഇടപെടൽ കാരണം തന്റെ ഭാര്യയുടെയും മറ്റു രണ്ടു മക്കളുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചത്. ഫുട്ബോൾ പ്രേമി കൂടി ആയ ഹൈതം കൽബ സിറ്റി ക്ലബിന് വേണ്ടിയും യു എ ഇ ദേശിയ ഫുട്ബോൾ ടീമിനായി സ്പോർട്സ് കളിക്കുന്നുണ്ട്.