ന്യൂ ഇയർ കാത്തു ഇരിക്കുക ആണ് നമ്മൾ.പുതു വര്‍ഷം ത്തിലെ ബുർജ് ഖലീഫയുടെ വിസ്മയ കാഴ്ചകളും വെടികെട്ടുകാഴ്ചകളും ഒരു പ്രത്യേക ഭംഗി ആണ്. എന്നാൽ ഇനി ആ വിസ്മയ കാഴ്ച കാണണമെൻകിൽ ടിക്കറ്റ് എടുക്കണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ആയ ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷം ബുർജ് പാർക്കിൽ നിന്നും മുൻനിരയിൽ കാണാൻ മുതിര്‍ന്നവര്‍ക്ക് 300 ദിർഹം നൽകണം. 5 നും 12 നും പ്രായമുള്ള കുട്ടികൾക്ക് 150 ദിർഹവും നൽകണം. എന്നാൽ 5 വയസിനു താഴെ ഉള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. നവംബർ 10 മുതൽ ടിക്കയറ്റുകൾ വില്കപ്പെടും. ടിക്കറ്റ് എടുക്കുന്നവർക്ക് ദുബായ് മാൾ ,ദുബായ് ഹിൽസ് മാൾ ,ദുബായ് മറീന മാൾ എന്നിവിടങ്ങളിൽ നിന്നും 2023 ഡിസംബർ 26 മുതൽ 30 വരെ ഉച്ചക്ക് 2 മുതൽ രാത്രി 10 മണി വരെ ബാഡ്ജുകൾ ശേഖരിക്കാം. ടിക്കറ്റിൽ ചില റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണവും രണ്ടു തരം പാനീയങ്ങളും ലഭിക്കും. ബുർജ് പാർക്ക് ഡിസംബർ 31 നു വൈകുനേരം 4 മണിക്ക് തുറക്കുക. ഫുഡ് സ്റ്റാൾ ,ലൈവ് പ്രകടനങ്ങൾ ,മറ്റു സൗകര്യങ്ങൾ എന്നിവയും ബുർജ് പാർക്കിൽ ഉണ്ടാകും .