ലോകത്തുള്ള എല്ലാ മലയാളികൾക്കും ഒരു പൊതു സ്വഭാവം ഉണ്ട്. എന്ത് അസുഖം വന്നാലും നമ്മൾ കഴിക്കുന്ന ഒരേ ഒരു മരുന്ന് ഏതാണ് ? പാരസെറ്റമോൾ. പനി ആയാലും ചുമ ആയാലും വയറുവേദന തലവേദന തുടങ്ങിയ എല്ലാ അസുഖങ്ങൾക്കും നമ്മൾ തന്നെ ആദ്യം ഡോക്ടർ ആയി കഴിക്കുന്ന മരുന്നാണ് ഇത് .എന്നാൽ ഈ മോൾ അത്ര ശരി അല്ലെന്നു നമുക് അറിയുകയും ചെയ്യാം. എന്നാലും നമ്മൾ അത് കഴിക്കും. ചെറിയ ഒരു വേദന വന്നാൽ സഹിക്കാൻ നില്കാതെ അകത്താക്കും. ഇത് സ്ഥിരം കഴിക്കുന്നത് കൊണ്ടുള്ള ദോഷം എന്താണെന്നു അറിയുമോ ? അമിതമായി പാരസെറ്റമോൾ ഉപയോഗിച്ചാൽ നമുടെ കരൾ ഇല്ലാതാകും. മറ്റൊന്ന് പാരസെറ്റമോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളിൽ രക്തസ്രാവം വർധിക്കുകയും പക്ഷാഘാതം ഹൃദയാഘാതം ,വൃക്കകൾ തകരാറിൽ ആവുക,ഗ്യാസ്ട്രൈറ്റിസ് ,മലബന്ധം ,തലകറക്കം,ചർമ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ എല്ലാം ഉണ്ടാകും. പാരസെറ്റമോൾ അല്ലെ സാരമില്ല എന്ന് കരുതി കഴിക്കാൻ നിൽക്കണ്ട മരണം വരെ സംഭവിക്കാം ഇത് സ്ഥിരമാക്കിയാൽ .കൂടാതെ ഡോക്ടർ കാണിക്കാതെ ഇത് കഴിക്കുകയും ചെയ്യരുത്. വേദനസംഹാരികൾ എല്ലാം നമുടെ വേദനയെ മാത്രമല്ല നമ്മളെ സംഹരിക്കാനും കഴിവുണ്ട്. അതുകൊണ്ട് ചെറിയ അസുഖങ്ങൾക് പോലും സ്ഥിരമായി പാരസെറ്റമോൾ ആശ്രയിക്കുന്നവർ അത് വേഗം ആ ശീലം ഒഴിവാക്കുക ആണ് നല്ലതു