
ദുബൈ: പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിയെ ദോഷമായി ബാധിക്കുമെന്ന് നമുക്കറിയാം. ഇവ റീസൈക്കിൾ ചെയ്യാനുള്ള വഴിയും യുഎഇയിൽ തന്നെയുണ്ട്. നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ദീപേഷ് ചാംലഗെയിൻ ഒരാഴ്ചക്കുള്ളിൽ യുഎഇയിൽ വലിച്ചെറിയപ്പെട്ട 1600 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു റീസൈക്കിൾ ചെയ്തു ഐഫോൺ 15 സ്വന്തമാക്കി.
റെനി ടെക്‌നോളജി സ്മാർട്ട് ബിൻ ഇൻസ്റ്റാളേഷൻ വഴിയുള്ളൊരു റിവാർഡ് സിസ്റ്റം ആണിത്. യുഎഇയിലുടനീളം റെനിയുടെ 1000ത്തിലധികം സ്മാർട്ട് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്മാർട്ട് ബിന്നുകൾ വഴി റീസൈക്കിൾ ചെയ്ത്, റീസൈക്കിൾ ആപ്പ് വഴി ഉപയോക്താക്കളുടെ അക്കൗണ്ടിലേക്കു ലിങ്ക് ചെയ്യുന്നു. ഓരോ കുപ്പിക്കും ഓരോ റാഫിൾ ടിക്കറ്റ് ലഭിക്കും.
സെക്യൂരിറ്റി ജീവനക്കാരനായ ദീപേഷ് തന്റെ ഐഫോൺ 8 അപ്ഗ്രേഡ് ചെയ്യാൻ നോക്കുക ആയിരുന്നു പക്ഷെ അതിനുള്ള പണം കൈവശം ഇല്ലായിരുന്നു.എന്നാൽ താൻ ചെയ്ത നല്ല കാര്യത്തിന് ഏറ്റവും പുതിയ മോഡൽ ആയ ഐഫോൺ കയ്യിൽ എത്തി ചേരുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ല എന്നും കുപ്പികൾ റീസൈക്കിൾ ചെയുന്നത് ഇനിയും തുടരുമെന്ന് ദീപേഷ് പറഞ്ഞു.



