
ചൈന: കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ കുട്ടികൾക്ക് വ്യാപകമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പല ആശുപത്രികളിലും രോഗം പടർന്നു കുട്ടികളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനയിലെ ബെയ്ജിങിലാണ് രോഗം വ്യാപിച്ചിട്ടുള്ളത്. വിദ്യാർഥികളെയും അധ്യാപകരെയും രോഗം സ്ഥിതികരിച്ചതിനെ തുടർന്ന് ചില സ്കൂളുകളിൽ ക്ലാസ്സുകൾ താത്കാലികമായി നിർത്തിവെച്ചു.
കടുത്ത പനിയും ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ചുമയോ മറ്റു ലക്ഷങ്ങളോ ഇല്ലാത്ത കുട്ടികളും ആശുപത്രികളിൽ ചികിത്സയിലുണ്ട്. നിലവിലുള്ള രോഗവ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല. മുതിർന്നവരിൽ രോഗവ്യാപനം കുറവാണ്. എന്നാൽ ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ന്റെ ആദ്യ നാളുകളിൽ രോഗവ്യാപനത്തെ പറ്റിയുള്ള വിവരങ്ങൾ ചൈന പുറം ലോകത്തു നിന്നും മറച്ചു വെച്ചിരുന്നു. അതിനാൽ പുതിയ രോഗ വ്യാപനം സംബന്ധിച്ച വിവരവും ആശങ്കയോടെയാണ് ലോകം നോക്കികാണുന്നത്.