
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് നിങ്ങൾ ഒരു വാർത്ത കേട്ട് കാണും, മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന വിനോദ് തോമസ് എന്ന നടന്റെ പെട്ടെന്നുള്ള വേർപാടിനെ കുറിച്ച്. കോട്ടയം പാമ്പാടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ ആയിരുന്നു നടനായ വിനോദിനെ കണ്ടത്തിയത്. സംഭവ സ്ഥലത്തു നിന്നും പൊലീസിന് അസ്വാഭാവികമായി ഒന്നും തന്നെ കണ്ടത്താൻ കഴിഞ്ഞില്ല. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ആണ് മരണകാരണം വ്യക്തമായത്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണത്തിനു കാരണമായത്.
ഡോറുകൾ എല്ലാം ക്ലോസ് ചെയ്തു കാറിൽ എസി ഓൺ ആക്കി കുറച്ചു നേരം മയക്കത്തിൽ ആയിരുന്നു അദ്ദേഹം. എസിയിൽ നിന്നും വന്ന കാർബൺ മോണോക്സൈഡ് മയക്കത്തിൽ നിന്നും മരണത്തിലേക്ക് കൊണ്ടുപോയി. ഏറെ നേരം കാറിനുള്ളിൽ എസിയിൽ ഇരിക്കുന്നവർ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക. കാറിനുള്ളിൽ എസി ഇട്ടിരിക്കുന്നതും ചെറുമയക്കം പാസ്സാക്കുന്നതും നമ്മളിൽ പലരും ചെയ്യുന്ന കാര്യം ആണ്. പുറത്തെ ചൂടിൽ നിന്നുമുള്ള ആശ്വാസത്തിന് വേണ്ടിയും ക്ഷീണം അകറ്റാൻ വേണ്ടിയും നമ്മൾ കാറിലെ എസി ഓൺ ആക്കാറുണ്ട്. ഇന്ധനം ജ്വലിച്ചാണ് കാറിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നത്. ഈ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്നതാണ് കാർബൺ ഡൈ ഓക്സിഡഡ്. എന്നാൽ ഓക്സിജന്റെ അളവ് കുറയുന്ന അളവിൽ കാർബൺ മോണോക്സൈഡ് ന്റെ അളവും ചെറിയ തോതിൽ വർധിക്കുന്നു.
കാലപ്പഴക്കം മൂലം എക്സോസ്ററ് പൈപ്പിന് കേടുപാടുകൾ സംഭവിച്ചാൽ കാർബൺ മോണോക്സൈഡിന്റെ അളവ് കൂടി ആ വിഷവാതകം എസി വഴി കാറിനുള്ളിൽ വ്യാപിക്കാൻ സാധ്യത ഉണ്ട്. വിഷവാതകം ആണ് നമ്മൾ ശ്വസിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയില്ല എന്നാൽ കുറച്ചു ലക്ഷണങ്ങൾ നമുടെ ശരീരം പ്രകടിപ്പിക്കും.
ശർദ്ധി ,തലവേദന ,ശ്വാസതടസം, ബോധക്ഷയത്തിലേക്കു വീഴുക. ഇത്തരത്തിൽ ലക്ഷങ്ങൾ തോന്നിയാൽ ഉടനെ കാറിന്റെ ഗ്ലാസ്സുകൾ തുറന്നിടുക ശുദ്ധ വായു ശ്വസിക്കുക, ആല്ലെൻകിൽ കാറിൽ നിന്നും പുറത്തിറങ്ങുകയോ ചെയുക. മയക്കത്തിലാണെങ്കിൽ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ പോലും അറിയാൻ സാധിക്കില്ല.



