
റാസൽഖൈമ: യുഎഇയുടെ 52 മത് ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി റാസൽഖൈമ എമിറേറ്റിലെ പബ്ലിക് സർവീസ് ഡിപ്പാർട്മെന്റ് ഡിസംബർ മാസത്തെ പൊതു പിഴകൾക്ക് 50 % ഇളവ് നൽകാൻ തീരുമാനിച്ചു. ദേശിയ ദിനത്തിൽ ജനങ്ങൾക്കിടയിൽ സന്തോഷം നൽകുന്നതിനു വേണ്ടിയാണ് ഈയൊരു പ്രഖ്യാപനമെന്നു റാസൽഖൈമ സർവീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ഖാലിദ് ഫദൽ അൽ അലി പറഞ്ഞു.
കുടിശികയുള്ള പിഴകൾ തീർപ്പാക്കുന്നതിനു വേണ്ടി താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ആളുകളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ കണക്കിലെടുത്തമാണ് പിഴകൾക്ക് ഇളവുകൾ നൽകുന്നത്.കഴിഞ്ഞ വർഷവും ദേശീയ ദിനത്തോടനുബന്ധിച്ചു ഇത്തരം പിഴ ഇളവുകൾ മറ്റ് എമിറേറ്റുകളിലും പ്രഖ്യാപിച്ചിരുന്നു. മറ്റ് എമിറേറ്റുകളിലും പിഴയിൽ ഇളവ് കൊണ്ട് വരുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.