
ദുബൈ: യുഎഇ ദേശിയ ദിനത്തോട് അനുബന്ധിച്ചു യുഎഇ ആഭ്യന്തര മന്ത്രാലയം ചില മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 2 ,3 ,4 ദിവസങ്ങളിലായി ആഘോഷിക്കുന്ന നാഷണൽ ഡേ ആഘോഷ ദിവസങ്ങളിൽ റോഡിൽ പാലിക്കേണ്ട ചില നിർദേശങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ട്രാഫിക് നിയമങ്ങളും പൊലീസ് നിർദ്ദേശങ്ങൾ പാലിക്കുകയും വേണമെന്ന് മന്ത്രാലയം അറിയിച്ചു. വാഹനമോടിക്കുന്നവർ നമ്പർ പ്ലേറ്റിൽ കൃതൃമം കാണിക്കുകയോ വാഹനത്തിന്റെ നിറം മാറ്റുകയോ അതുപോലെ വിൻഡ്ഷീൽഡ് ഇരുണ്ടതാക്കുകയോ നിറം നൽകുകയോ ചെയ്യരുത്. അതോടൊപ്പം ദേശീയ ദിനാഘോഷങ്ങളുമായി ബന്ധമില്ലാത്ത സ്റ്റിക്കറുകളും അടയാളങ്ങളും, ലോഗോകളും വാഹനത്തിൽ ഒട്ടിക്കുന്നതു ഒഴിവാക്കാനും ഡ്രൈവർമാരോട് ആവശ്യപെട്ടിട്ടുണ്ട്.
അതുപോലെ ആഘോഷങ്ങൾക്കായി പുറപ്പെടുമ്പോൾ യാത്രക്കാർ വാഹനത്തിന്റെ സ്പീഡ് അനുവദനീയമായ പരിധിയിൽ കവിയുന്നില്ലെന്നും സൺ റൂഫിളുടെയോ വിൻഡോ ഗ്ലാസ്സിലൂടെയോ ശരീരം പുറത്തിട്ടുള്ള ആഘോഷ പ്രകടനങ്ങൾ ഉണ്ടാകരുതെന്നും വാഹനമോടിക്കുന്നവർ ഉറപ്പു വരുത്തണം.
വാഹനമോടിക്കുന്നവർ ഗതാഗതം തടസപ്പെടുത്തുകയോ, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം. ആഘോഷവേളകളിൽ പാർട്ടി സ്പ്രേ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
അതുപോലെ തന്നെ മറ്റു രാജ്യങ്ങളുടെ പതാക ആഘോഷങ്ങളിൽ ഉയർത്തരുത്.
നാഷണൽ ഡേയുമായോ യുഎഇയുമായോ ബന്ധമില്ലാത്ത ഏതെൻകിലും പോസ്റ്ററോ പതാകയോ സ്ഥാപിക്കുന്നതിൽ നിന്നും ഷോപ്പുടമകൾക്ക് വിലക്കുമുണ്ട്.
നിർദേശങ്ങളൊക്കെ പാലിച്ച് നമുക്ക് യുഎഇ ദേശീയദിനം ആഘോഷിക്കാം.