അബുദബി: അബുദബിയിലെ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയിൽ വിശ്വാസികൾക്ക് സമർപ്പിക്കും. യു.എയുടെ സഹിഷ്ണുതയുടെ അടയാളമായി ചരിത്രത്തിൽ ഇടം കുറിക്കാൻ പോകുന്ന ക്ഷേത്രമാണിത്.ഏഴ് ദേവതകളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഫെബ്രുവരി 14 ന് സായാഹ്ന സമർപ്പണ ചടങ്ങിൽ മോദി പങ്കെടുക്കുമെന്ന് ക്ഷേത്രം പണിയുന്ന സംഘടനയായ ബാപ്സ് അറിയിക്കുന്നത്.
ദുബൈക്കും അബുദബിക്കും ഇടയിലുള്ള അബുമുറൈഖയിലാണ് ക്ഷേത്രമുള്ളത്. 8,000 മുതൽ 10,000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ക്ഷേത്രത്തിൽ എല്ലാ മത വിശ്വാസക്കാർക്കും പ്രവേശനമുണ്ട്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 2,000-ലധികം കരകൗശല തൊഴിലാളികൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ പ്രയത്നത്തിലൂടെയാണ് ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയാക്കുന്നത് ഫെബ്രുവരി 14 ന് തുറക്കുമെങ്കിലും ഫെബ്രുവരി 18 നായിരിയ്ക്കും പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക



