അബുദബി: പുതുവത്സരത്തിൽ അബുദബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു..
അബുദബി എമിറേറ്റിൽ പുതുവത്സര അവധിക്ക് സൗജന്യ പാർക്കിംഗും ടോളും പ്രഖ്യാപിച്ചു.
2024 ജനുവരി 1 തിങ്കളാഴ്ച പാർക്കിംഗും ഡാർബ് ടോൾ ഗേറ്റും സൗജന്യമായിരിയ്ക്കും. ടോൾ ഗേറ്റുകളിലെ ഫീസ് ജനുവരി 2 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും.
ജനുവരി 2 ചൊവ്വാഴ്ച രാവിലെ 7.59 വരെ മവാഖിഫ് പാർക്കിംഗ് സൗജന്യമാണ്.അവധിക്കാലത്ത് മുസ്സഫ എം-18 ട്രക്ക് പാർക്കിംഗ് ലോട്ടിലും പാർക്കിംഗ് സൗജന്യമായിരിക്കും.നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുതെന്നും വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അധികൃതർ അറിയിച്ചു. രാത്രി 9 മുതൽ രാവിലെ 8 വരെ ജനവാസ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.സാധാരണ വാരാന്ത്യ സമയത്തും പൊതു അവധിക്കാല ബസ് സർവീസുകൾ.





