സൗദി: സൗദിയിലെ ഉയർന്ന മേഖലകൾ ഇപ്പോൾ മരുഭൂമിയിൽ നിന്നും പച്ചപ്പ് ഭൂമിയായി മാറി തുടങ്ങി ഇയിരിക്കുക ആണ്. കഴിഞ്ഞ 5 മാസം കൊണ്ട് പെയ്ത മഴയിൽ സൗദിയിലെ മക്ക മേഖലകളിൽ പച്ചപ്പ് പടർന്നു പിടിച്ചിരിക്കുക ആണ്. മക്കയിലെ മിക്ക ഭാഗങ്ങളിലും 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പല ഭാഗങ്ങളിലും വരണ്ട ഭൂപ്രകൃതി പച്ച ആയി മാറി ഇരിക്കുക ആണ് .എന്നാൽ ഇത്തരത്തിലുള്ള പ്രകൃതിയുടെ മാറ്റങ്ങൾ ജനങ്ങളിൽ ചെറിയ തോതിൽ ഉൽകണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾ താത്കാലികമാണെന്നും ഇതിനു മുൻപും സംഭവിച്ചിട്ടുണ്ടെന്നും സൗദിയിൽ നിന്നും റിപോർട്ടുകൾ വ്യക്തമാകുന്നുണ്ട്.