ദുബൈ: ഡെലിവറി രംഗം ഇനി പഴയത് പോലെയാവില്ല. ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് dji യുടെ FlyCart 30. രണ്ടു ബാറ്ററി പവറിൽ 30 കിലോഗ്രാം വരെ ഭാരം ചുമക്കുന്നതാണ് പുതിയ ഡ്രോണുകൾ.
16കിലോമീറ്റർ ദൂര പരിധിയിൽ സഞ്ചരിക്കാവുന്ന പുതിയ ഡ്രോണിന് മണിക്കൂറിൽ 20കിലോമീറ്റർ വരെ സഞ്ചരിക്കാം.ഏത് കാലാവസ്ഥയിലും ദുർഘടമായ സ്ഥലങ്ങളിലേക്കും പറന്നിറങ്ങാൻ djiയുടെ ഈ ഡ്രോണിന് കഴിയും. ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ, ഓപ്പറേറ്റർമാർക്ക് എആർ പ്രൊജക്ഷൻ ഉപയോഗിച്ച് ഡ്രോപ്പ് പോയിന്റ് തിരഞ്ഞെടുക്കാനാകും.
ഡ്രോണിൽ സജ്ജീകരിച്ചിരിക്കുന്ന റഡാറുകൾ പകലും രാത്രിയും ബേധമില്ലാതെ തുടർച്ചയായി പറക്കൽ ഈസിയാക്കും.ഇനി എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ സ്വയം സുരക്ഷിതമായി പറന്നിറങ്ങാനുള്ള കഴിവും dji FlyCart 30 ക്കുണ്ട്