
മക്ക: മക്കയിലെ കഅബയോട് ചേർന്ന മതാഫിൽ ബേബി സ്ട്രോളർ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ഹറം പരിചരണ വകുപ്പാണ് വിലക്കേർപ്പെടുത്തിയത്. മതാഫ് കോംപ്ലക്സിന്റെ മുകൾ നിലകളിൽ മാത്രമേ ബേബി സ്ട്രോളർ പ്രവേശിപ്പിക്കാൻ പാടുള്ളു.
ബേബി സ്ട്രോളർ ഹറമിൽ പ്രവേശിപ്പിക്കേണ്ടത് കിങ് ഫഹദ് വികസന ഭാഗം വഴിയാണ്. അല്ലാതെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. തിരക്കുള്ള സമയങ്ങളിൽ മതാഫ് കോംപ്ലക്സിന്റെ മുകൾ നിലകളിലും മസ്അയിലും ബേബി സ്ട്രോളറിന് വിലക്കുണ്ടെന്ന് ഹറം പരിചരണ വകുപ്പ് വ്യക്തമാക്കി.
