
അജ്മാൻ: നാദാപുരം എംഇ ടി ആർട്സ് ആൻഡ് സയൻസ് കോളേജ് അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാ കായിക പ്രകടനങ്ങൾ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. എംഇടി ട്രസ്റ്റ് ചെയർമാനും അൽ ഇർഷാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ യൂനുസ് ഹസ്സൻ അലുംനിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. എം ഇ ടി യിൽനിന്നും പഠിച്ചിറങ്ങി യുഎഇയിലെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തന പരിജ്ഞാന്മുള്ള അലുംനി അംഗങ്ങൾ പുതിയ തലമുറക്ക് വഴികട്ടാനുതകുന്ന പ്രവർത്തനങ്ങളുമായി നല്ല മാതൃക സൃഷ്ടിക്കണമെന്ന് അലുംനി അംഗങ്ങളോട് അദ്ദേഹം അഹ്വാനം ചെയ്തു.

യുഎഇയിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന എംഇടി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബവും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി ഗ്രീൻ സ്റ്റാർ മുട്ടിപ്പാട്ട് ടീമിന്റെയും എംഇടിയുടെ മികവുറ്റ കലാകാരന്മാരുടെയും ഗാനമേള കൊണ്ട് വർണ്ണാഭമായി. എംഇടിയിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ കരിയർ ഡെവലപ്മെന്റിനും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.