
ദുബൈ: മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്തു. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ വഴി യാത്ര ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി അപേക്ഷ ഓൺലൈനായും അല്ലാതെയും സമർപ്പിക്കണം. മൂന്ന് വിഭാഗങ്ങളിലുള്ള കപ്പലുകൾക്കാണ് അപേക്ഷ നൽകേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലൗഡ് ചെയ്തെടുക്കാം.