ദുബൈ: ദുബൈ മെട്രോ റെഡ് ലൈനിൽ നാല് സ്റ്റേഷനുകൾ ഇപ്പോഴും പ്രവർത്തിക്കുന്നില്ല. തിരക്കുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ദുബൈ ആർടിഎ.
കഴിഞ്ഞയാഴ്ച യുഎഇയിൽ പെയ്ത മഴയെത്തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പല സ്റ്റേഷനുകളിലും നിർത്തിവെച്ചിരുന്നു. റെഡ് ലൈൻ രണ്ട് ദിശകളിലും പ്രവർത്തനക്ഷമമായെങ്കിലും നാല് സ്റ്റേഷനുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഓൺപാസീവ്, ഇക്വിറ്റി അൽമശ്രിക്ക്, എനർജി സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്.
