ഫലസ്തീൻ പോരാളി വിഭാഗം ടെൽഅവീവിൽ റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇസ്രായേലിൽ വലിയ റോക്കറ്റുകൾ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി സ്ഥലങ്ങളിൽ അപായ സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
15 സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് ഇസ്രായേലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തത്. ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം വീണ്ടും ഇസ്രായേൽ സൈന്യത്തെ ബന്ദികളാക്കിയതായി ഫലസ്തീൻ പോരാളികൾ അവകാശപ്പെട്ടു. ജബാലിയയിലെ തുരങ്കത്തിൽ നിന്നാണ് ഇവരെ ബന്ദികളാക്കിയത്.
എന്നാൽ ഐഡിഫ് സംഘമാണിതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. റഫയിൽ നിന്നും ഉടനെ പിന്മാറണമെന്ന് അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടിട്ടും ആക്രമണം തുടരുകയാണ് ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം സ്കൂളിലും ഇസ്രായേൽ സൈന്യം ബോംബിട്ടിരുന്നു.