Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന…
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നത് വലിയ ബഹുമതിയെന്ന് ഗൗതം ഗംഭീർ

MAI - FEATURED - June 3, 2024
MAI
792 views 2 secs 0 Comments

അബുദബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നതിലുപരി ബഹുമതിയില്ലെന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യൻ പാർലമെൻ്റ് അംഗവുമായ ഗൗതം ഗംഭീർ. ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ മെഡിയോർ ഹോസ്പിറ്റലിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് ഗൗതം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി ഗംഭീറിൻ്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് കുട്ടികളുമായുള്ള സംവാദത്തിനിടെ താരത്തിന്റെ ആദ്യ പ്രതികരണം.

“പലരും ഇതേപ്പറ്റി ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോൾ കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയാമെന്നു കരുതുന്നു. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ നമ്മൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്,” ഗംഭീർ പ്രതികരിച്ചു.


ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “140 കോടി ഇന്ത്യക്കാരാണ് ഇന്ത്യയെ ലോകകപ്പ് വിജയിപ്പിക്കാൻ സഹായിക്കുന്നത്. ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിച്ചു കളിക്കുമ്പോൾ, എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇന്ത്യ ലോകകപ്പ് നേടും. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം നിർഭയരായിരിക്കുക എന്നതാണ്.”

യുഎഇയിൽ വ്യക്തിപരമായ സന്ദർശനത്തിനെത്തിയ ക്രിക്കറ്റ് താരം, ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള അബുദാബിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഫാമിലി ആശുപത്രിയായ മെഡിയോർ ഹോസ്പിറ്റലിലെ സ്‌പോർട്‌സ് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റ് സന്ദർശിച്ച് ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് വിദഗ്ധരുമായി സംവദിച്ചു.

2007 ലെ ഐസിസി വേൾഡ് ട്വൻ്റി 20, 2011 ഐസിസി ക്രിക്കറ്റ് ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിലെ പ്രധാന അംഗമായിരുന്നു ഗംഭീർ. ഐപിഎൽ ഫ്രാഞ്ചൈസിയിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (KKR) പരിശീലകനായി തിരിച്ചെത്തിയ അദ്ദേഹം ടീമിന് മികച്ച വിജയം നേടിക്കൊടുത്തിരുന്നു.

“സുരക്ഷിതമായ ഡ്രസ്സിംഗ് റൂം സന്തോഷകരമായ ഡ്രസ്സിംഗ് റൂം ആണ്, സന്തോഷകരമായ ഡ്രസ്സിംഗ് റൂം വിജയിക്കുന്ന ഡ്രസ്സിംഗ് റൂമായി മാറുന്നു. KKR-ൽ ഞാൻ ചെയ്ത ഒരേയൊരു കാര്യം ഇതാണ്. ദൈവകൃപയാൽ അത് ഗുണം ചെയ്തു,” വിജയത്തെക്കുറിച് അദ്ദേഹം പറഞ്ഞു.

വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങളോട് സ്പോർട്സ്മാൻഷിപ്, കഠിനാധ്വാനം, അച്ചടക്കം, പാഷൻ എന്നിവയുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. “സ്പോർട്സ്മാൻഷിപ്പ് നിങ്ങളെ അച്ചടക്കവും എല്ലാവരെയും ജൂനിയർ-സീനിയർ അല്ലെങ്കിൽ അന്തർദ്ദേശീയ-ആഭ്യന്തര വ്യത്യാസമില്ലാതെ കാണാനും പഠിപ്പിക്കും. ക്രിക്കറ്റിൽ നിങ്ങൾക്ക് തനിയെ വിജയിക്കാൻ സാധിക്കില്ല. നിങ്ങളുടെ ടീമിനെ കുടുംബമായി പരിഗണിക്കുക, ”അദ്ദേഹം പറഞ്ഞു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മെഡിയോർ ഹോസ്പിറ്റലിലെ സമഗ്രമായ സ്‌പോർട്‌സ് മെഡിസിൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു ഗംഭീറിൻ്റെ ആശയവിനിമയം. ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ് സ്‌പോർട് മെഡിസിൻ വിദഗ്ദൻ ഷിബു വർഗീസ് തുടങ്ങിയവർ ഗംഭീറിൻറെ സന്ദർശന വേളയിൽ അനുഗമിച്ചു.

TAGS: #cricket#Gautam gambeer
PREVIOUS
അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ് ഡയറക്ടർ പികെപി അഷ്റഫിന് ഗോൾഡൻ വിസ
NEXT
ടെസ്ല കാർ സമ്മാനവുമായി 10x പ്രോപ്പർട്ടീസ്
Related Post
July 31, 2023
സൗദിയിൽ അവസരങ്ങളുടെ പെരുമഴ
June 3, 2023
യുഎയിൽ ടാക്സി നിരക്കുകൾ കുറച്ചു
June 9, 2023
സന്ദർശകർക്കായി സൗദി അറേബ്യ പുതിയ ഇ-വിസകൾ പ്രഖ്യാപിച്ചു
June 9, 2023
പോലീസ് ചമഞ്ഞ് പുതിയ തട്ടിപ്പ്
Leave a Reply

Click here to cancel reply.

Recent Posts

  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved