
ദുബൈ: പ്രശസ്ത ബ്രാൻഡായ മെറാൾഡാ ജ്വൽസിന്റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബൈയിലെ മീനാ ബസാറിൽ പ്രവർത്തനമാരംഭിക്കുന്നു. ഒക്ടോബർ 5-ന് ഉച്ചയ്ക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
മെറാൾഡാ ജ്വൽസിൽ വെറൈറ്റി ടൈപ്പിലുള്ള സ്വർണ്ണം, വജ്രം, രത്നങ്ങൾ, പോൾക്കി, പ്ലാറ്റിനം ഉൾപ്പെടുന്ന വിവിധ ആഭരണങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പാരമ്പര്യവും ആധുനിക സൌന്ദര്യവും കൂട്ടിയിണക്കുന്ന മികച്ച ആഭരണങ്ങൾ മെറാൾഡയുടെ പ്രേത്യേകതയാണ്.
2019-ൽ കൊഴിക്കോടാണ് മെറാൾഡാ ജ്വൽസ് ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിലും യു.എ.ഇയിലുമായി വ്യാപനത്തിന് തയ്യാറെടുക്കുന്നു. ദുബൈയിലെ മീനാ ബസാറിലെ സ്റ്റോർ ആദ്യ അന്താരാഷ്ട്ര സ്റ്റോർ ആണെന്ന് മെറാൾഡാ ജ്വല്സിന്റെ മാനേജിങ് ഡയറക്ടർ , ജസീൽ എടത്തിൽ പറഞ്ഞു. ദുബായിലെ ബർഷ ലുലു ഹൈപ്പർമാർക്കറ്റിലും അബുദാബിയിലും പുതിയ സ്റ്റോറുകളും ഉടൻ തുറക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡ് നടി മൃണാൾ താക്കൂറാണ് മെറാൾഡയുടെ ബ്രാൻഡ് അംബാസഡർ .
വാർത്ത സമ്മേളനത്തിൽ അബ്ദുൽ ജലീൽ എടത്തിൽ – ചെയർമാൻ മെറാൾഡാ ഗ്രൂപ്പ് , ജസീൽ എടത്തിൽ – മാനേജിങ് ഡയറക്ടർ മെറാൾഡാ ഇന്റർനാഷണൽ , സെബാ മൂപ്പൻ – ഡയറക്ടർ മെറാൾഡാ ഇന്റർനാഷണൽ എന്നിവർ പങ്കെടുത്തു.