ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മറന്നു ദുബായിലെ തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്തവരാണോ നിങ്ങൾ? ഈ മറവിക്ക് RTA പുതിയൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
ഈ സേവനം iPhone ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ഇനിമുതൽ ‘ആർടിഎ ദുബായ്’ മൊബൈൽ ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് ലൈസൻസ് ‘ആപ്പിൾ വാലറ്റിൽ’ സേവ് ചെയ്യാം.
ആദ്യം ഓൺലൈൻ അക്കൗണ്ട് രജിസ്റ്റർ ചെയ്യണം.
- അതിനായി Apple ആപ്പ് സ്റ്റോറിൽ നിന്ന് RTA ദുബായ് ആപ്പ ഡൗൺലോഡ് ചെയ്യുക.
- അടുത്തതായി, ആപ്പ് തുറന്ന് ഹോംപേജിലെ ‘ലോഗിൻ/രജിസ്റ്റർ’ ബട്ടണിൽ ടാപ്പ് ചെയ്യുക. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക .
- നിങ്ങളുടെ UAE പാസും RTA അക്കൗണ്ടും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ലിങ്ക് ചെയ്യുന്നതിനുള്ള ഒരു പോപ്പ്-അപ്പ് അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് ആർടിഎ അക്കൗണ്ട് ഇല്ലെങ്കിൽ ‘രജിസ്റ്റർ’ ടാപ്പ് ചെയ്യുക.
- പൂർണ്ണമായ പേര്, ഇമെയിൽ വിലാസം, nationality , മൊബൈൽ no തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ UAE പാസ് വഴി സ്വയമേവ നൽകപ്പെടും, നിങ്ങൾ ചെയ്യേണ്ടത് വിശദാംശങ്ങൾ പരിശോധിച്ച് ഒരു perum പാസ്വേഡും nalkuka മാത്രമാണ്.
- ശേഷം (OTP) നൽകുക.
അടുത്തതായി നിങ്ങളുടെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് കാർഡ് ആക്സസ് ചെയ്യുക എന്നതാണ്. അതിനായി നിങ്ങളുടെ മൊബൈൽ സ്ക്രീനിന്റെ താഴെ, മെനു ടാബിലെ ‘മൈ ഡോക്സ്’ ടാപ്പ് ചെയ്യുക. • നിങ്ങൾ ‘my ഡോക്സ്’ ആക്സസ് ചെയ്യുമ്പോൾ, നിങ്ങളുടെ ട്രാഫിക് കോഡ് (TC) നമ്പർ ലിങ്ക് ചെയ്യാൻ ആവശ്യപ്പെടും . നിങ്ങളുടെ ടിസി നമ്പറും ലൈസൻസ് നൽകിയ തീയതിയും നൽകുക. നിങ്ങളുടെ യുഎഇ പാസും ആർടിഎ അക്കൗണ്ടും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ ഇത് ചെയ്യേണ്ടതില്ല. • ‘മൈ ലൈസൻസ്’ ടാബ് തുറക്കുക, അവിടെ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കാണാനാവും . • അടുത്തതായി, കാർഡിന് താഴെ, ‘Add to Apple Wallet’ ഓപ്ഷൻ ടാപ്പ് ചെയ്യുക. ‘Add’ ടാപ്പ് ചെയ്യുക. • കാർഡ് പിന്നീട് നിങ്ങളുടെ Apple Wallet-ൽ സംരക്ഷിക്കപ്പെടും.