ഐഫോൺ 15 സെപ്റ്റംബർ 22 നു പുറത്തിറങ്ങിയപ്പോൾ ആപ്പിൾ സ്നേഹികളുടെ മനസ്സിൽ വലിയ പ്രതീക്ഷകൾ ആണ് ഉണ്ടാക്കിയത് .ഐഫോൺ 15 വാങ്ങാൻ വന്നവരുടെ നീണ്ട ക്യു സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു .എന്നാൽ അമിതമായി ചൂടാകുന്നതിനെ കുറിച്ചുള്ള ആശങ്കകൾ കാരണം യു എ ഇ യിലെ ഉപയോക്താക്കൾ തങ്ങളുടെ പുതിയ ഫോൺ അപ്ഡേറ്റ് ചെയ്യാൻ തിരക്ക് കൂട്ടുക ആണ് ഇപ്പോൾ .ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള പ്രവാസിയും ദെയ്റ നിവാസിയുമായ റിസാത്ത് റിക്സീറ്റില്ലെവിനാണ് നിരാശയായി മാറിയ ഈ അനുഭവം ഉണ്ടായത് .
പുതിയ മോഡൽ ലോഞ്ച് ചെയ്ത ആദ്യ ദിവസം തന്നെ കയ്യിൽ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു റിസാത്ത് .എന്നാൽ വാങ്ങിച്ചു അധികം ആകുന്നതിനു മുന്നേ ഫോൺ വളരെ അധികം ചൂടാകുന്നതായി ആണ് കണ്ടത് .മറ്റു ഉപയോക്താക്കളോട് അന്വേഷിച്ചപ്പോൾ അവരിലും ഇത്തരത്തിലുള്ള അനുഭവം ഉള്ളതായി അറിഞ്ഞു.എന്നാൽ മറ്റു ചിലർ അവരുടെ ഗാഡ്ജറ്റിൽ സംതൃപ്തരാണ് .അതിനാൽ ഈ ആശങ്കകൾക്ക് മറുപടിയായി ആപ്പിൽ ios 17 സിസ്റ്റം അപ്ഡേറ്റ് ഈ മാസം ആദ്യം ഒക്ടോബർ 4 നു പുറത്തിറക്കി .ഫോൺ പുറത്തിറങ്ങി ആദ്യം കൈപറ്റിയവർ പലരും ഇപ്പോൾ ഫോൺ അപ്ഡേറ്റ് ചെയുകയും ഹീറ്റിംഗ് പ്രെശ്നം പരിഹരിച്ചു എന്നും അവർ പറഞ്ഞു .