സന്ദർശക വിസകൾ ഓൺലൈനിൽ പുതുക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ദിർ, മുഖീം പ്ലാറ്റ്ഫോമുകൾ വഴി 180 ദിവസം വരെ ഓൺലൈനിൽ പുതുക്കാം കഴിയും
എന്നാൽ, 180 ദിവസത്തിന് ശേഷം ഓൺലൈനിൽ പുതുക്കാൻ സാധിക്കാത്ത പക്ഷം സൗദി അറേബ്യയിൽ നിന്ന് തിരിച്ചുവരേണ്ടിവരും. ഇതുവരെ സിംഗിൾ എൻട്രി വിസയുടെ കാര്യമാണ് ജവാസാത്ത് അറിയിപ്പിൽ വ്യക്തമാക്കുന്നത്. നിലവിൽ മൾട്ടി എൻട്രി സന്ദർശക വിസകൾ ഓരോ മൂന്നു മാസത്തിനു ശേഷവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരുകയാണ് ചെയ്യുന്നത്.
വിവിധ തരത്തിലുള്ള വിസിറ്റ് വിസകൾ ഉള്ളവരോട് വിസ നിയന്ത്രണങ്ങൾ പാലിക്കണമെന്നും പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാത്ത തന്നെ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് ഇലക്ട്രോണിക് രീതിയിൽ വിസ പുതുക്കാൻ അപേക്ഷിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോം വഴിയും അബ്ഷർ ഇൻഡിവിജ്വൽ, അബ്ഷിർ ബിസിനസ്സ്, മുഖീം ഇലക്ട്രോണിക് പോർട്ടൽ വഴിയും അപേക്ഷിക്കാം. എന്നാൽ മെഡിക്കൽ ഇൻഷുറൻസ് ഉള്ളവർക്കു മാത്രമേ സിംഗിൾ വിസിറ്റിംഗ് വിസ കാലാവധി തീരുന്നതിനു മുൻപ് വിസ നീട്ടി നല്കാൻ കഴിയുക ഉള്ളു എന്ന് ജവാസാത് പറഞ്ഞു