ദുബൈ: ദുബൈക്കും ഷാർജക്കും ഇടയിലുള്ള തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്താദ് റോഡിലെ വേഗപരിധി കുറച്ച് ദുബായ് ആർടിഎ. നവംബർ 20 മുതൽ ആയിരിക്കും വേഗപരിതി കുറക്കുക. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ആണ് വേഗപരിതി കുറച്ചിരിക്കുന്നതെന്ന് ദുബൈ ആർടിഎ കഴിഞ്ഞ ദിവസം അറിയിച്ചു.
ദുബൈ ഷാർജ അതിർത്തിക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള അൽ ഇത്താദ് റോഡിന്റെ ഒരു ഭാഗത്താണ് കുറഞ്ഞ വേഗപരിധി ഇത് ബാധകമാവുക. ദുബൈ പോലീസ് ജനറൽ ആസ്ഥാനവുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനം.
പ്രവേശന കവാടങ്ങളുടെ എണ്ണം,ട്രാഫിക് അപകടങ്ങളുൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള തീരുമാനം. പ്രദേശത്തെ വികസനങ്ങൾ അവലോകനം ചെയ്താണ് പഠനം നടത്തിയത്.
